‘ചിത്രകാരൻ‘ പറഞ്ഞതുപോലെ കഴിഞ്ഞ 5 വർഷങ്ങളായി ഭാര്യയുടെ control ന്റെ സുഹത്തിലും ,ബുദ്ധിമൂട്ടുകളിലും സ്നെഹത്തൊടെ തന്നെ ചില എതിർപ്പുകൾ പ്രകടിപ്പിച്ച് ജീവിതം മുന്നൊട്ട് ഒഴുക്കികൊണ്ടിരിക്കുന്നു.
അങ്ങനെയാണെങ്കിൽ അത് ഭർത്താവിനൊടുള്ള സ്നെഹക്കൂടുതൽ കൊണ്ട് മാത്രായിരിക്കുമോ ?
10 വർഷക്കാലം പ്രണയിച്ച ശെഷം വിവാഹിതരായ ഞങ്ങൾക്കിടയിൽ അഭിപ്രായങ്ങൾക്ക് തടസങ്ങൾ ഇല്ലായിരുന്നു.
രണ്ട് മാസത്തെ വെക്കെഷന് നാട്ടിലെത്തി വിവാഹം
ആദ്യത്തെ ഒരാഴച്ചക്കാലം Demand കൾ ഒന്നു തന്നെ പുറത്ത് വന്നില്ല.
ആദ്യത്തെ Demand ഒറ്റയ്ക്ക് പുറത്ത് പോകരുത്, എവിടെ പോണെലും ഒരുമിച്ച് പോകണം . സമ്മതം
ഞാനും അത് തന്നെ അഗ്രഹിച്ചു.
വളരെ കുറച്ച് ദിവസങ്ങൾ മാത്രം ഒരുമിച്ച് ജീവിക്കാൻ തത്ക്കാലം ബാക്കിയുള്ളുന്ന് മനസിലാക്കുന്ന എത് പ്രവാസിയും ചിന്തിച്ച് പൊകുപൊലെ ഞാനു അവളുടെ ആഗ്രഹത്തിനു NO പറഞ്ഞില്ല.ഒറ്റയ്ക്ക് ഞാൻ എന്തിനു പോകണം കൂടെ ഭാര്യയും ഉണ്ടാവണത് ഒരു credit കൂടി അല്ലെ. പക്ഷെ ആ സമ്മതപത്രത്തിലൂടെ അവൾ നേടിയെടുത്തത് ശരിക്കും ഒരു കൂച്ച് വിലങ്ങായിരുന്നു.
വീട്ടിലെ വളരെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് പോലും എനിക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയെത്തി.വീട്ടിൽ മറ്റാരു ഇല്ലാതിരുന്ന അവസരങ്ങളിൽ പൊലും അമ്മച്ചി ആവശ്യപ്പെട്ടിട്ട് അത്യാവശ്യ സാധനങ്ങൾ വങ്ങാൻ പൊലും പുറത്ത് ഇറങ്ങാൻ പറ്റാതെ വന്നു. ഒടുവിൽ തമാശരൂപേണയാണെങ്കിലും ,ഞങ്ങൾക്ക് കുറച്ച് ദിവസങ്ങളെ ഒരുമിച്ച് ഇപ്പോ കിട്ടു അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചെ പുറത്ത് ഇറങ്ങൂന്ന് എന്ന് അമ്മച്ചിയൊടും മറ്റും പറയെണ്ടി വന്നു.ആരും പിന്നിട് എന്നെ ഒരു കര്യത്തിനു വിളിച്ചില്ല, എതിർപ്പ് കണിച്ചുമില്ല.
ആ സമയത്ത് എന്റെതായ ആവശ്യത്തിന് ബ്രെദറിന് റെയിൽ വെ സ്റ്റെഷനിലെക്ക് വെളുപ്പിന് പോകെണ്ടതായി വന്നിട്ട് പോലും അവനെ ട്രൊപ്പ് ചെയ്യാൻ അവൾ എന്നെ അനുവദിച്ചില്ല. അവളെ വെറുപ്പിച്ച് പോയാൽ പിന്നെ വഴക്ക് മൂലം ഉണ്ടാകുന്നപ്രശ്നങ്ങളും, നഷട്ടപ്പെടുന്ന ദിവസങ്ങളെയും ഓർത്ത് അപ്പൊൾ എതിർക്കൻ തൊന്നിയില്ല. ബ്രദർ കുറച്ച് നേരത്തെ എഴുന്നെറ്റ് ബെസിൽ പോയി എന്റെ ആവശ്യങ്ങൾ നടത്തി തന്നു.
രാവിലെ എഴുന്നെറ്റ് ബ്രഷ് ചെയ്തുകൊണ്ട് നിൽക്കുമ്പൊൾ കഴിഞ്ഞ ദിവസം ഒർഡർ കൊടുത്ത ഫർണിച്ചർ മായി Driver high way ൽ എത്തി വീട്ടിലെക്കുള്ള വഴി ചൊദിക്കുന്നു. ജെസ്റ്റ് ഒരു KM, ഞാൻ പോയി വണ്ടി കൂട്ടി കൊണ്ട് വരാമെന്ന് പറഞ്ഞിട്ടും വീട്ടിൽ ഇട്ടിരുന്ന ചിരിദാർ ഇട്ടുകൊണ്ട്തന്നെ അവൾ BIKE ൽ കയറിയിരുന്നു. അപ്പൊഴൊക്കെ ആർക്കും തൊന്നവുന്നപൊലെ എനിക്കും ദേഷ്യം വന്നെങ്കിലും ഷെമിച്ചു.
10 വർഷം പ്രെമിച്ച് വീട്ടുകാരുടെ എതിർപ്പ് നൊക്കതെ, പ്രമത്തിൽ രണ്ട് പേരു ഉറച്ച് നിന്ന് വിവാഹം കഴിച്ച്തല്ലെ ,തുടക്കത്തിലെ പ്രശ്നങ്ങൾ വീട്ടുകാർ കണ്ടാൽ നാണക്കെട് അല്ലെ..?
എന്തിനാ ഇവൾ എന്നൊട് ഇങ്ങനെയൊക്കെ കണിക്കുന്നെ...? ഇഷ്ട്ടം കൊണ്ടായിരിക്കും എന്ന് അപ്പൊൾ തോന്നി .....
വിവാഹിതരായ നിങ്ങളുടെ ആരുടെലും ഭാര്യമാർ ഇങ്ങനെ കണിച്ചിട്ടുണ്ടൊ ?
എങ്ങനെ നിങ്ങൾ പ്രതികരിക്കും ?
തുടക്കത്തിലെ സ്നെഹത്തിന് വേണ്ടിയുള്ള എന്റെ ഇത്തരം വിട്ട് വീഴച്ചകൾ പിന്നീട് വീണ്ടും പല രൂപത്തിൽ തുടർന്നു കൊണ്ടിരുന്നു..
ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ ഇത്തരം നിബന്ദനകളുടെ ഒരു പെരുമഴക്കാലം തന്നെ എന്റ ഭാര്യ എനിക്കയ് കരുതി വെച്ചിരിക്കുന്നു.
തർക്കങ്ങളും,വഴക്കുകളും മൂത്ത് ഇടിയുടെയും,മിന്നലിന്റെയും രൂപത്തിൽ..
അതിന്റെ പാര്യമ്മതയിൽ കണ്ണീരിന്റെ രൂപത്തിൽ ഒരു പെരുമഴയായ് പെയ്തൊലിച്ചുകൊണ്ടിരുക്കുന്നു.
ഈ പെരുമഴയത്ത് 4 വയസുള്ള ഒരു കുഞ്ഞ് കുരുവി ഇടയ്ക്ക് നനഞ്ഞ് പോകാറുണ്ട്...അതിന് ചിറക് മുളച്ചാലല്ലെ ഈ പെരുമഴയത്ത് നനഞ്ഞ് പോകാതെ പറന്ന് അകലാൻ കഴിയൂ.....?
