വിവാഹിതരായ നിങ്ങളിൽ ആരെങ്കിലും റ്റി വി കാണാത്തവരായുണ്ടൊ?
വിവാഹസെഷം ഇപ്പോ ഞാൻ റ്റി വി കണാറെ ഇല്ല, കാരണം ഞാൻ റ്റി വി കണുമ്പൊൾ “സ്തലകാലബോധം “ ഇല്ലന്ന എന്റെ ഭാര്യയുടെ കണ്ടെത്തൽ.
ഞാൻ വീട്ടിൽ എത്തിയാൽ പിന്നെ റ്റി വി ഓൺ ആകില്ല,ആദ്യം ഞാൻ എതിർത്ത് നൊക്കിയെങ്കിലും , എന്നെ റ്റി വി കാണിക്കാതിരിക്കാൻ ഭാര്യ ഏത് ലെവൽ വരെയും പോകാൻ തെയ്യാറാണെന്ന് വാക്കുകളിൽ നിന്നും,ബോടി ലാഗ് വെജിൽ നിന്നും കണ്ടപ്പൊൾ ഞാൻ സ്വയം നിയന്ത്രിച്ചു .
എങ്കിലും ഇതൊന്നു മനസിലാകാത്ത എന്റെ നാല് വയസുള്ള മോൾ ചിലപ്പോൾ വാശിപിടിക്കും അപ്പാ ..എന്റെ കൂടെ വന്നിരുന്ന് ഒന്ന് റ്റി വി കണുമോ ഞാൻ ഒറ്റയ്ക്കാ..
ആദ്യമൊക്കെ അവൾ വാശിപിടിച്ച് കരയുമായിരുന്നു..ഇപ്പൊൾ മിന്നാമിന്നിയൊ, പൂപ്പിയൊ ഒക്കെ ഇട്ട് കണാനായി മാത്രം മോൾ എന്നെ വിളിക്കും.(ഇതിലൊന്നു സ്ത്രികൾ ഇല്ലാന്ന ഭാര്യയുടെ കണ്ടെത്തൽ - കുട്ടികളുടെ സി ടി മോൾടെ കൂടെ കണാം)
ഇപ്പൊ ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ മോൾ എന്നൊട് ചൊദിക്കും അപ്പാ ഒന്ന് ബെഡ് റൂമിലെക്ക് പൊകാമൊ എനിക്ക് ഒന്ന് റ്റി വി കാണാനാ...അപ്പയിരിക്കുമ്പൊൾ റ്റി വി വെച്ചാൽ അമ്മ ഒഫാക്കും..
ഞാൻ ഇല്ലെൽ അവർ രണ്ടുപേരു ഇരുന്ന് കാണു. ഇത്രയ്ക്കായിട്ടും ലാസ്റ്റ് വീക്കിൽ പൊലും സിറ്റിയിൽ പൊയപ്പോൾ മോൾക്ക് സി ടി നൊക്കുന്നകൂട്ടത്തിൽ ഷൊപ്പുടമ ലെറ്റസ്റ്റ് മലയാളം സിനിമകൾ കാണിച്ചു, ഭാര്യയ്ക്ക് പലതും എടുക്കണമെന്ന് മുഖം കണ്ടപ്പോൾ മനസിലായി.പട്ടണത്തിൽ ഭുതവും,കണാകണ്മണിയൊക്കെഎടുക്കാൻ അവർ നിർബന്ദിക്കുന്നു.എന്നെ കണിക്കുന്നില്ലെലും എന്റെ ഭാര്യയും മോളും കണ്ടെട്ടെ എന്നു കരുതി ഇഷ്ട്ടപ്പെട്ടത് എടുക്കാൻ ഞാൻ പറഞ്ഞെങ്കിലും അഭിമാനംകൊണ്ട് കാണാകണ്മണി മാത്രം എടുത്തു. കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ആ സിനിമയിലെ പാട്ടാ അപ്പാന്ന് പറഞ്ഞ് മോൾ ഒരു പട്ട് പാടി...
കൂടുതലായി ഇനി മോൾക്ക് എന്നൊട് കഥ പറയാനൊന്നു പെർമിഷൻ ഇല്ല..
സിനിമ കണ്ടാലൊ ,കഥ കെട്ടാലൊ ഞാൻ കഴച്ച് ഇരിക്കുമെന്നാ പി ജി ക്കാരിയായ എന്റെ ഭാര്യയുടെ കണ്ടെത്തൽ (ഈ വാക്ക് ഉപയൊഗിക്കാമൊന്ന് പലവട്ടം ഞാൻ ആലൊചിചൂ, അവൾ സ്തിരായി എന്നെ വിളിക്കുന്ന ഈ വാക്ക് അങ്ങനെ തന്നെ എഴുതിയില്ലെൽ അവളെ നിങ്ങൾക്ക് മനസിലാകതെ പോകു, ഇത്തരം വാക്ക് ഉപയൊഗിക്കുന്നത് തെറ്റാണെങ്കിൽ പറയുക ആവർത്തിക്കതിരിക്കാം)
ഭാര്യ എന്നെ റ്റി വി കണിക്കുന്നില്ലാന്ന് ബെന്ദുക്കളൊടൊ , നാട്ടുകാരൊടൊ എനിക്ക് പറയാൻ പറ്റൊ ?
ഇനി ‘ആണത്തം‘ കണിച്ച് അടിച്ച് ഭാര്യയെ നെർവ്ഴിക്ക് കൊണ്ടവരാമെന്ന് കരുതിയാൽ ,സാമന്യം തെറ്റില്ലാത്ത ഒരു കൊമ്പൊണ്ടിൽ താമസിക്കുന്ന ഞാൻ എങ്ങനെ പ്രതികരിക്കും ? ഒച്ച വെച്ചാൽ തീർന്നില്ലെ ?
അപ്പോൾ ദെഷ്യം മറ്റ് എല്ലാ വികാരഞ്ഞളും പിന്നെ മനസിൽ കടിച്ചമർത്തി ജീവിക്കെണ്ടി വരും..ഇല്ലെ ?
എന്താ നിങ്ങളുടെ അഭിപ്രായം ?
