16 Dec 2009

Housing loan

ബൂലൊകരുടെ  സഹായ ഹസ്തം തേടി
എനിക്ക് 5 ലക്ഷത്തിന്റെ ഒരു housing ലോൺ ഉണ്ട് , ഇതുവരെ ഒരു തവണപോലും അടച്ചിട്ടില്ല.
10.75% പലിശ.
എന്നാൽ എന്റെ കയ്യിൽ ഇപ്പോൾ 5ലക്ഷം ഉണ്ടെങ്കിൽ ഈ ലോൺ അടച്ച് തീർക്കാൻ എറ്റവും നല്ല മാർഗം എതെന്ന് അറിയിക്കമോ ?
3ലക്ഷം അടച്ച് പലിശ കുറയ്ക്കുന്നതാണൊ , അതോ 5ലക്ഷവും സെഫായിട്ടുള്ളൈട്ത്ത് നിക്ഷെപിച്ച് പലിശ വങ്ങി ബാങ്കിൽ അടയിക്കുന്നതണോ ?
നല്ലവരായ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

3 Oct 2009

നിബന്ദനകള്‍


ചിത്രകാരൻ പറഞ്ഞതുപോലെ കഴിഞ്ഞ 5 വർഷങ്ങളായി ഭാര്യയുടെ control ന്റെ സുഹത്തിലും ,ബുദ്ധിമൂട്ടുകളിലും സ്നെഹത്തൊടെ തന്നെ ചില എതിർപ്പുകൾ പ്രകടിപ്പിച്ച് ജീവിതം മുന്നൊട്ട് ഒഴുക്കികൊണ്ടിരിക്കുന്നു.

possessiveness ,controling, ഇതൊക്കെ എല്ലാഭാര്യമാരും ചെയ്യുന്നതാണൊ ?

അങ്ങനെയാണെങ്കിൽ അത് ഭർത്താവിനൊടുള്ള സ്നെഹക്കൂടുതൽ കൊണ്ട് മാത്രായിരിക്കുമോ ?

10 വർഷക്കാലം പ്രണയിച്ച ശെഷം വിവാഹിതരായ ഞങ്ങൾക്കിടയിൽ അഭിപ്രായങ്ങൾക്ക് തടസങ്ങൾ ഇല്ലായിരുന്നു.

രണ്ട് മാസത്തെ വെക്കെഷന് നാട്ടിലെത്തി വിവാഹം

ആദ്യത്തെ ഒരാഴച്ചക്കാലം Demand കൾ ഒന്നു തന്നെ പുറത്ത് വന്നില്ല.

ആദ്യത്തെ Demand ഒറ്റയ്ക്ക് പുറത്ത് പോകരുത്, എവിടെ പോണെലും ഒരുമിച്ച് പോകണം . സമ്മതം

ഞാനും അത് തന്നെ അഗ്രഹിച്ചു.

വളരെ കുറച്ച് ദിവസങ്ങൾ മാത്രം ഒരുമിച്ച് ജീവിക്കാൻ തത്ക്കാലം ബാക്കിയുള്ളുന്ന് മനസിലാക്കുന്ന എത് പ്രവാസിയും ചിന്തിച്ച് പൊകുപൊലെ ഞാനു അവളുടെ ആഗ്രഹത്തിനു NO പറഞ്ഞില്ല.ഒറ്റയ്ക്ക് ഞാൻ എന്തിനു പോകണം കൂടെ ഭാര്യയും ഉണ്ടാവണത് ഒരു credit കൂടി അല്ലെ. പക്ഷെ ആ സമ്മതപത്രത്തിലൂടെ അവൾ നേടിയെടുത്തത് ശരിക്കും ഒരു കൂച്ച് വിലങ്ങായിരുന്നു.

വീട്ടിലെ വളരെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് പോലും എനിക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയെത്തി.വീട്ടിൽ മറ്റാരു ഇല്ലാതിരുന്ന അവസരങ്ങളിൽ പൊലും അമ്മച്ചി ആവശ്യപ്പെട്ടിട്ട് അത്യാവശ്യ സാധനങ്ങൾ വങ്ങാൻ പൊലും പുറത്ത് ഇറങ്ങാൻ പറ്റാതെ വന്നു. ഒടുവിൽ തമാശരൂപേണയാണെങ്കിലും ,ഞങ്ങൾക്ക് കുറച്ച് ദിവസങ്ങളെ ഒരുമിച്ച് ഇപ്പോ കിട്ടു അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചെ പുറത്ത് ഇറങ്ങൂന്ന് എന്ന് അമ്മച്ചിയൊടും മറ്റും പറയെണ്ടി വന്നു.ആരും പിന്നിട് എന്നെ ഒരു കര്യത്തിനു വിളിച്ചില്ല, എതിർപ്പ് കണിച്ചുമില്ല.

ആ സമയത്ത് എന്റെതായ ആവശ്യത്തിന് ബ്രെദറിന് റെയിൽ വെ സ്റ്റെഷനിലെക്ക് വെളുപ്പിന് പോകെണ്ടതായി വന്നിട്ട് പോലും അവനെ ട്രൊപ്പ് ചെയ്യാൻ അവൾ എന്നെ അനുവദിച്ചില്ല. അവളെ വെറുപ്പിച്ച് പോയാൽ പിന്നെ വഴക്ക് മൂലം ഉണ്ടാകുന്നപ്രശ്നങ്ങളും, നഷട്ടപ്പെടുന്ന ദിവസങ്ങളെയും ഓർത്ത് അപ്പൊൾ എതിർക്കൻ തൊന്നിയില്ല. ബ്രദർ കുറച്ച് നേരത്തെ എഴുന്നെറ്റ് ബെസിൽ പോയി എന്റെ ആവശ്യങ്ങൾ നടത്തി തന്നു.

രാവിലെ എഴുന്നെറ്റ് ബ്രഷ് ചെയ്തുകൊണ്ട് നിൽക്കുമ്പൊൾ കഴിഞ്ഞ ദിവസം ഒർഡർ കൊടുത്ത ഫർണിച്ചർ മായി Driver high way ൽ എത്തി വീട്ടിലെക്കുള്ള വഴി ചൊദിക്കുന്നു. ജെസ്റ്റ് ഒരു KM, ഞാൻ പോയി വണ്ടി കൂട്ടി കൊണ്ട് വരാമെന്ന് പറഞ്ഞിട്ടും വീട്ടിൽ ഇട്ടിരുന്ന ചിരിദാർ ഇട്ടുകൊണ്ട്തന്നെ അവൾ BIKE ൽ കയറിയിരുന്നു. അപ്പൊഴൊക്കെ ആർക്കും തൊന്നവുന്നപൊലെ എനിക്കും ദേഷ്യം വന്നെങ്കിലും ഷെമിച്ചു.

10 വർഷം പ്രെമിച്ച് വീട്ടുകാരുടെ എതിർപ്പ് നൊക്കതെ, പ്രമത്തിൽ രണ്ട് പേരു ഉറച്ച് നിന്ന് വിവാഹം കഴിച്ച്തല്ലെ ,തുടക്കത്തിലെ പ്രശ്നങ്ങൾ വീട്ടുകാർ കണ്ടാൽ നാണക്കെട് അല്ലെ..?

എന്തിനാ ഇവൾ എന്നൊട് ഇങ്ങനെയൊക്കെ കണിക്കുന്നെ...? ഇഷ്ട്ടം കൊണ്ടായിരിക്കും എന്ന് അപ്പൊൾ തോന്നി .....

വിവാഹിതരായ നിങ്ങളുടെ ആരുടെലും ഭാര്യമാർ ഇങ്ങനെ കണിച്ചിട്ടുണ്ടൊ ?

എങ്ങനെ നിങ്ങൾ പ്രതികരിക്കും ?

തുടക്കത്തിലെ സ്നെഹത്തിന് വേണ്ടിയുള്ള എന്റെ ഇത്തരം വിട്ട് വീഴച്ചകൾ പിന്നീട് വീണ്ടും പല രൂപത്തിൽ തുടർന്നു കൊണ്ടിരുന്നു..

ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ ഇത്തരം നിബന്ദനകളുടെ ഒരു പെരുമഴക്കാലം തന്നെ എന്റ ഭാര്യ എനിക്കയ് കരുതി വെച്ചിരിക്കുന്നു.

തർക്കങ്ങളും,വഴക്കുകളും മൂത്ത് ഇടിയുടെയും,മിന്നലിന്റെയും രൂപത്തിൽ..

അതിന്റെ പാര്യമ്മതയിൽ കണ്ണീരിന്റെ രൂപത്തിൽ ഒരു പെരുമഴയായ് പെയ്തൊലിച്ചുകൊണ്ടിരുക്കുന്നു.

ഈ പെരുമഴയത്ത് 4 വയസുള്ള ഒരു കുഞ്ഞ് കുരുവി ഇടയ്ക്ക് നനഞ്ഞ് പോകാറുണ്ട്...അതിന് ചിറക് മുളച്ചാലല്ലെ ഈ പെരുമഴയത്ത് നനഞ്ഞ് പോകാതെ പറന്ന് അകലാൻ കഴിയൂ.....?



29 Sept 2009

സ്തലകാലബോധം

വിവാഹിതരായ നിങ്ങളിൽ ആരെങ്കിലും റ്റി വി കാണാത്തവരായുണ്ടൊ?

വിവാഹസെഷം ഇപ്പോ ഞാൻ റ്റി വി കണാറെ ഇല്ല, കാരണം ഞാൻ റ്റി വി കണുമ്പൊൾസ്തലകാലബോധംഇല്ലന്ന എന്റെ ഭാര്യയുടെ കണ്ടെത്തൽ.

ഞാൻ വീട്ടിൽ എത്തിയാൽ പിന്നെ റ്റി വി ഓൺ ആകില്ല,ആദ്യം ഞാൻ എതിർത്ത് നൊക്കിയെങ്കിലും , എന്നെ റ്റി വി കാണിക്കാതിരിക്കാൻ ഭാര്യ ഏത് ലെവൽ വരെയും പോകാൻ തെയ്യാറാണെന്ന് വാക്കുകളിൽ നിന്നും,ബോടി ലാഗ് വെജിൽ നിന്നും കണ്ടപ്പൊൾ ഞാൻ സ്വയം നിയന്ത്രിച്ചു .

എങ്കിലും ഇതൊന്നു മനസിലാകാത്ത എന്റെ നാല് വയസുള്ള മോൾ ചിലപ്പോൾ വാശിപിടിക്കും അപ്പാ ..എന്റെ കൂടെ വന്നിരുന്ന് ഒന്ന് റ്റി വി കണുമോ ഞാൻ ഒറ്റയ്ക്കാ..

ആദ്യമൊക്കെ അവൾ വാശിപിടിച്ച് കരയുമായിരുന്നു..ഇപ്പൊൾ മിന്നാമിന്നിയൊ, പൂപ്പിയൊ ഒക്കെ ഇട്ട് കണാനായി മാത്രം മോൾ എന്നെ വിളിക്കും.(ഇതിലൊന്നു സ്ത്രികൾ ഇല്ലാന്ന ഭാര്യയുടെ കണ്ടെത്തൽ - കുട്ടികളുടെ സി ടി മോൾടെ കൂടെ കണാം)

ഇപ്പൊ ഞാൻ വീട്ടിൽ ഉണ്ടെങ്കിൽ മോൾ എന്നൊട് ചൊദിക്കും അപ്പാ ഒന്ന് ബെഡ് റൂമിലെക്ക് പൊകാമൊ എനിക്ക് ഒന്ന് റ്റി വി കാണാനാ...അപ്പയിരിക്കുമ്പൊൾ റ്റി വി വെച്ചാൽ അമ്മ ഒഫാക്കും..

ഞാൻ ഇല്ലെൽ അവർ രണ്ടുപേരു ഇരുന്ന് കാണു. ഇത്രയ്ക്കായിട്ടും ലാസ്റ്റ് വീക്കിൽ പൊലും സിറ്റിയിൽ പൊയപ്പോൾ മോൾക്ക് സി ടി നൊക്കുന്നകൂട്ടത്തിൽ ഷൊപ്പുടമ ലെറ്റസ്റ്റ് മലയാളം സിനിമകൾ കാണിച്ചു, ഭാര്യയ്ക്ക് പലതും എടുക്കണമെന്ന് മുഖം കണ്ടപ്പോൾ മനസിലായി.പട്ടണത്തിൽ ഭുതവും,കണാകണ്മണിയൊക്കെഎടുക്കാൻ അവർ നിർബന്ദിക്കുന്നു.എന്നെ കണിക്കുന്നില്ലെലും എന്റെ ഭാര്യയും മോളും കണ്ടെട്ടെ എന്നു കരുതി ഇഷ്ട്ടപ്പെട്ടത് എടുക്കാൻ ഞാൻ പറഞ്ഞെങ്കിലും അഭിമാനംകൊണ്ട് കാണാകണ്മണി മാത്രം എടുത്തു. കഴിഞ്ഞദിവസം ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ആ സിനിമയിലെ പാട്ടാ അപ്പാന്ന് പറഞ്ഞ് മോൾ ഒരു പട്ട് പാടി...

കൂടുതലായി ഇനി മോൾക്ക് എന്നൊട് കഥ പറയാനൊന്നു പെർമിഷൻ ഇല്ല..

സിനിമ കണ്ടാലൊ ,കഥ കെട്ടാലൊ ഞാൻ കഴച്ച് ഇരിക്കുമെന്നാ പി ജി ക്കാരിയായ എന്റെ ഭാര്യയുടെ കണ്ടെത്തൽ (ഈ വാക്ക് ഉപയൊഗിക്കാമൊന്ന് പലവട്ടം ഞാൻ ആലൊചിചൂ, അവൾ സ്തിരായി എന്നെ വിളിക്കുന്ന ഈ വാക്ക് അങ്ങനെ തന്നെ എഴുതിയില്ലെൽ അവളെ നിങ്ങൾക്ക് മനസിലാകതെ പോകു, ഇത്തരം വാക്ക് ഉപയൊഗിക്കുന്നത് തെറ്റാണെങ്കിൽ പറയുക ആവർത്തിക്കതിരിക്കാം)

ഭാര്യ എന്നെ റ്റി വി കണിക്കുന്നില്ലാന്ന് ബെന്ദുക്കളൊടൊ , നാട്ടുകാരൊടൊ എനിക്ക് പറയാൻ പറ്റൊ ?

ഇനിആണത്തംകണിച്ച് അടിച്ച് ഭാര്യയെ നെർവ്ഴിക്ക് കൊണ്ടവരാമെന്ന് കരുതിയാൽ ,സാമന്യം തെറ്റില്ലാത്ത ഒരു കൊമ്പൊണ്ടിൽ താമസിക്കുന്ന ഞാൻ എങ്ങനെ പ്രതികരിക്കും ? ഒച്ച വെച്ചാൽ തീർന്നില്ലെ ?

അപ്പോൾ ദെഷ്യം മറ്റ് എല്ലാ വികാരഞ്ഞളും പിന്നെ മനസിൽ കടിച്ചമർത്തി ജീവിക്കെണ്ടി വരും..ഇല്ലെ ?

എന്താ നിങ്ങളുടെ അഭിപ്രായം ?

28 Sept 2009

കുറ്റക്കാരൻ

കുറെ നാളുകളായി ഞങളുടെ കുടുമ്പജീവിതത്തിൽ ഉണ്ടായികൊണ്ടിരിക്കുന്ന പ്ര് ശ്നഞൾ ആരൊട് പറയണമെന്ന് വിചാരിക്കുന്നു.

ബന്ദുക്കളെട് പറഞ്ഞാൽ സംഭവിക്കാവുന്ന നാണക്കെട്, 10 വർഷം പ്രെമിചു വിവാഹം കഴിചതുകൊണ്ട് വീട്ടുകാരൊടും പറയാൻ പറ്റാത്ത അവസ്ഥ.

ഞങൾ പുറത്ത് കാണിക്കുന്നപൊലെ സന്ദൊഷപ്രദമല്ല ജീവിതം, എന്നു ഓരൊ പ്രെശ്നഞൾ സഹിച്ച് മടുത്തു. കാരണം എന്നിൽ ആരൊപിക്കുന്ന 99% കുറ്റങ്ങളും എനിക്ക് ഒരിക്കലും എന്നിൽ കന്റ്ന്റെത്താൻ കഴിഞ്ഞിരുന്നില്ല.

ഒരു ഭാര്യ ഇത്രയ്ക്ക് പൊസസ്സിവ് ആകുമൊ ?

വിവാഹസെഷം സ്വന്ദം സഹൊദരിയൊദെപൊലും സംസാരിക്കൻ പടില്ല, തലയും കുനിച് മാത്രം പുറത്തെക്ക് ഇറങ്ങുക , കൂട്ടുകാർ വിളിചാൽ പൊലും സംശയം,റ്റി വി കാണാൻ പൊലും സമ്മതിക്കതിരുക്കുക, അങ്ങനെ കുറെയെറെ നിബന്ദനകൾ സഹിച് കുറെ വർഷഞൾ ജീവിച്ച് തീർത്തു.

തീരെ അടുത്ത ചില സുഹ്രുത്തുക്കൾക്ക് മാത്രം ഞങ്ങളുടേ ഇടയിലെ പ്രെശ്നഞ്ഞൾ അറിയം

ബൂലൊകത്ത് എത്തിയപ്പൊൾ , സമയം കിട്ടുന്നതനുസരിചു എന്റെ പ്രെശ്നഞ്ഞൾ ഒരു ബ്ലൊഗാക്കി എഴുതിക്കുടാന്ന് തൊന്നി..

തെറ്റുകൾ തിരുത്തുക , അഭിപ്രായഞ്ഞൾ പറയുക, നിർദെശഞൾ തരിക.

ഞങളുടെ ജീവിതത്തിലെ മുഴുവൻ പ്രെശ്നങ്ങളുടെയും കുറ്റക്കാരൻ ഞാനാന്ന് എന്റ ഭാര്യ പറയുന്നതുകൊണ്ട് ഞാൻ ഈ പെര് തിരഞ്ഞെടുത്തു.

സ്നെഹത്തൊടെ

കുറ്റക്കാരൻ