3 Oct 2009

നിബന്ദനകള്‍


ചിത്രകാരൻ പറഞ്ഞതുപോലെ കഴിഞ്ഞ 5 വർഷങ്ങളായി ഭാര്യയുടെ control ന്റെ സുഹത്തിലും ,ബുദ്ധിമൂട്ടുകളിലും സ്നെഹത്തൊടെ തന്നെ ചില എതിർപ്പുകൾ പ്രകടിപ്പിച്ച് ജീവിതം മുന്നൊട്ട് ഒഴുക്കികൊണ്ടിരിക്കുന്നു.

possessiveness ,controling, ഇതൊക്കെ എല്ലാഭാര്യമാരും ചെയ്യുന്നതാണൊ ?

അങ്ങനെയാണെങ്കിൽ അത് ഭർത്താവിനൊടുള്ള സ്നെഹക്കൂടുതൽ കൊണ്ട് മാത്രായിരിക്കുമോ ?

10 വർഷക്കാലം പ്രണയിച്ച ശെഷം വിവാഹിതരായ ഞങ്ങൾക്കിടയിൽ അഭിപ്രായങ്ങൾക്ക് തടസങ്ങൾ ഇല്ലായിരുന്നു.

രണ്ട് മാസത്തെ വെക്കെഷന് നാട്ടിലെത്തി വിവാഹം

ആദ്യത്തെ ഒരാഴച്ചക്കാലം Demand കൾ ഒന്നു തന്നെ പുറത്ത് വന്നില്ല.

ആദ്യത്തെ Demand ഒറ്റയ്ക്ക് പുറത്ത് പോകരുത്, എവിടെ പോണെലും ഒരുമിച്ച് പോകണം . സമ്മതം

ഞാനും അത് തന്നെ അഗ്രഹിച്ചു.

വളരെ കുറച്ച് ദിവസങ്ങൾ മാത്രം ഒരുമിച്ച് ജീവിക്കാൻ തത്ക്കാലം ബാക്കിയുള്ളുന്ന് മനസിലാക്കുന്ന എത് പ്രവാസിയും ചിന്തിച്ച് പൊകുപൊലെ ഞാനു അവളുടെ ആഗ്രഹത്തിനു NO പറഞ്ഞില്ല.ഒറ്റയ്ക്ക് ഞാൻ എന്തിനു പോകണം കൂടെ ഭാര്യയും ഉണ്ടാവണത് ഒരു credit കൂടി അല്ലെ. പക്ഷെ ആ സമ്മതപത്രത്തിലൂടെ അവൾ നേടിയെടുത്തത് ശരിക്കും ഒരു കൂച്ച് വിലങ്ങായിരുന്നു.

വീട്ടിലെ വളരെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് പോലും എനിക്ക് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയെത്തി.വീട്ടിൽ മറ്റാരു ഇല്ലാതിരുന്ന അവസരങ്ങളിൽ പൊലും അമ്മച്ചി ആവശ്യപ്പെട്ടിട്ട് അത്യാവശ്യ സാധനങ്ങൾ വങ്ങാൻ പൊലും പുറത്ത് ഇറങ്ങാൻ പറ്റാതെ വന്നു. ഒടുവിൽ തമാശരൂപേണയാണെങ്കിലും ,ഞങ്ങൾക്ക് കുറച്ച് ദിവസങ്ങളെ ഒരുമിച്ച് ഇപ്പോ കിട്ടു അതുകൊണ്ട് ഞങ്ങൾ ഒരുമിച്ചെ പുറത്ത് ഇറങ്ങൂന്ന് എന്ന് അമ്മച്ചിയൊടും മറ്റും പറയെണ്ടി വന്നു.ആരും പിന്നിട് എന്നെ ഒരു കര്യത്തിനു വിളിച്ചില്ല, എതിർപ്പ് കണിച്ചുമില്ല.

ആ സമയത്ത് എന്റെതായ ആവശ്യത്തിന് ബ്രെദറിന് റെയിൽ വെ സ്റ്റെഷനിലെക്ക് വെളുപ്പിന് പോകെണ്ടതായി വന്നിട്ട് പോലും അവനെ ട്രൊപ്പ് ചെയ്യാൻ അവൾ എന്നെ അനുവദിച്ചില്ല. അവളെ വെറുപ്പിച്ച് പോയാൽ പിന്നെ വഴക്ക് മൂലം ഉണ്ടാകുന്നപ്രശ്നങ്ങളും, നഷട്ടപ്പെടുന്ന ദിവസങ്ങളെയും ഓർത്ത് അപ്പൊൾ എതിർക്കൻ തൊന്നിയില്ല. ബ്രദർ കുറച്ച് നേരത്തെ എഴുന്നെറ്റ് ബെസിൽ പോയി എന്റെ ആവശ്യങ്ങൾ നടത്തി തന്നു.

രാവിലെ എഴുന്നെറ്റ് ബ്രഷ് ചെയ്തുകൊണ്ട് നിൽക്കുമ്പൊൾ കഴിഞ്ഞ ദിവസം ഒർഡർ കൊടുത്ത ഫർണിച്ചർ മായി Driver high way ൽ എത്തി വീട്ടിലെക്കുള്ള വഴി ചൊദിക്കുന്നു. ജെസ്റ്റ് ഒരു KM, ഞാൻ പോയി വണ്ടി കൂട്ടി കൊണ്ട് വരാമെന്ന് പറഞ്ഞിട്ടും വീട്ടിൽ ഇട്ടിരുന്ന ചിരിദാർ ഇട്ടുകൊണ്ട്തന്നെ അവൾ BIKE ൽ കയറിയിരുന്നു. അപ്പൊഴൊക്കെ ആർക്കും തൊന്നവുന്നപൊലെ എനിക്കും ദേഷ്യം വന്നെങ്കിലും ഷെമിച്ചു.

10 വർഷം പ്രെമിച്ച് വീട്ടുകാരുടെ എതിർപ്പ് നൊക്കതെ, പ്രമത്തിൽ രണ്ട് പേരു ഉറച്ച് നിന്ന് വിവാഹം കഴിച്ച്തല്ലെ ,തുടക്കത്തിലെ പ്രശ്നങ്ങൾ വീട്ടുകാർ കണ്ടാൽ നാണക്കെട് അല്ലെ..?

എന്തിനാ ഇവൾ എന്നൊട് ഇങ്ങനെയൊക്കെ കണിക്കുന്നെ...? ഇഷ്ട്ടം കൊണ്ടായിരിക്കും എന്ന് അപ്പൊൾ തോന്നി .....

വിവാഹിതരായ നിങ്ങളുടെ ആരുടെലും ഭാര്യമാർ ഇങ്ങനെ കണിച്ചിട്ടുണ്ടൊ ?

എങ്ങനെ നിങ്ങൾ പ്രതികരിക്കും ?

തുടക്കത്തിലെ സ്നെഹത്തിന് വേണ്ടിയുള്ള എന്റെ ഇത്തരം വിട്ട് വീഴച്ചകൾ പിന്നീട് വീണ്ടും പല രൂപത്തിൽ തുടർന്നു കൊണ്ടിരുന്നു..

ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ ഇത്തരം നിബന്ദനകളുടെ ഒരു പെരുമഴക്കാലം തന്നെ എന്റ ഭാര്യ എനിക്കയ് കരുതി വെച്ചിരിക്കുന്നു.

തർക്കങ്ങളും,വഴക്കുകളും മൂത്ത് ഇടിയുടെയും,മിന്നലിന്റെയും രൂപത്തിൽ..

അതിന്റെ പാര്യമ്മതയിൽ കണ്ണീരിന്റെ രൂപത്തിൽ ഒരു പെരുമഴയായ് പെയ്തൊലിച്ചുകൊണ്ടിരുക്കുന്നു.

ഈ പെരുമഴയത്ത് 4 വയസുള്ള ഒരു കുഞ്ഞ് കുരുവി ഇടയ്ക്ക് നനഞ്ഞ് പോകാറുണ്ട്...അതിന് ചിറക് മുളച്ചാലല്ലെ ഈ പെരുമഴയത്ത് നനഞ്ഞ് പോകാതെ പറന്ന് അകലാൻ കഴിയൂ.....?



7 comments:

  1. എല്ലാം നെരേയാവും എന്നു വിശ്വസിച്ചു മുന്നോട്ട് പോകുക ആ കുഞ്ഞ് കുരുവിയെ കരുതി

    ReplyDelete
  2. രമണിക,
    ഉപദേശം ശിരസാവഹിച്ചിരിക്കുന്നു. നന്ദി

    ReplyDelete
  3. അല്ല ഇവിടെയോക്കെ വിലങ്ങിട്ടത് ഞങ്ങള്‍ പെണ്ണുങ്ങളുടെ കൈകളിലാ, ഇതെന്താ ഇങ്ങനെ? (വീട്ടുകാര്‍ എന്റെ ബ്ലോഗില്‍ കയറാത്തതു കൊണ്ടാണ് ധൈര്യത്തില്‍ എല്ലാം തുറന്ന് എഴുതുന്നത്)

    ReplyDelete
  4. മിനി..ഇവിടെക്ക് വന്നതിന് നന്ദി...
    വിവാഹത്തെടെ ഒരു ചെറിയ വിലങ്ങ് വീഴുന്നതില്‍ തെറ്റില്ല.
    ആവിലങ്ങിലൂടെ നല്‍കപ്പെടുന്ന വേദനകള്‍ ലോകത്തില്‍ നമ്മുടെ പാതിക്ക് മാത്രം അവകാശപ്പെട്ടത്.
    എന്നാല്‍ നല്ലപാതി ആ വിലങ്ങിന്റെ ഒരറ്റം പിടിച്ച് വലിച്ച് തുടങ്ങുമ്പൊള്‍ വിലങ്ങുകളില്‍ ചോര പൊടിയും ,മുറിവുകള്‍ ഒരിക്കലും മായാത്ത വ്രണം ആകും ..ഇല്ലെ?

    ReplyDelete
  5. അഭിപ്രായം പറയാനുള്ള പ്രായമോ പക്വതയോ അനുഭവ സമ്പത്തോ ഇല്ല. എങ്കിലും ഭാര്യയെ ഒറ്റയ്ക്ക് കിട്ടുന്ന ഒരവസരത്തില്‍ കുറച്ച് ഗൌരവമായി സംസാരിച്ച് പ്രശ്നം പരിഹരിയ്ക്കാന്‍ നോക്കിക്കൂടേ മാഷേ. അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സര്‍വ്വ സമ്മതനായ ഒരു മൂന്നാമന്റെ സാന്നിധ്യത്തില്‍...?

    ReplyDelete
  6. ശ്രീ....ഉപദേശത്തിന് നന്ദി..
    ഞാന്‍ പല പ്രാവശ്യം സ്രമിച്ച് പരാജയപ്പെട്ട കര്യാണ് ശ്രീ പറഞ്ഞത്..കേട്ട് ഇരിക്കാനുള്ള ക്ഷമ പോലും പലപ്പോഴും അവള്‍ കണിക്കാറില്ല.
    അവറുടെ മാതാപിതാക്കളെ അറിയിക്കാന്‍ ശ്രമെച്ചപ്പോഴൊക്കെ അവര്‍ അവളെ സപ്പൊര്‍ട്ട് ചെയ്ത് സംസാരിക്കാനെ സ്രമിച്ചിരുന്നുള്ളു.
    അവര്‍ക്ക് വെക്തമായി പലപ്പോഴും അവള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്.എങ്കിലും അവളെ ശാസിക്കാനൊ, തെറ്റ് പറഞ്ഞ് മനസിലാക്കനൊ അവര്‍ സ്രമിക്കുന്നില്ലെന്നതാണ് സത്യം.
    എന്നെക്കുറിച്ച് തെറ്റായ കര്യങ്ങള്‍ പറഞ്ഞ് അവരെ അവള്‍ വിശ്വസിപ്പിക്കറുണ്ടെന്ന് അവള്‍ തന്നെ പറഞ്ഞിട്ടുണ്ട്.അതു കൊണ്ട് തന്നെ പിന്നീട് ഞാന്‍ അവരോട് ഞങ്ങളുടെ പ്രശ്നങ്ങള്‍ പറ്ഞ്ഞ് നല്ലൊരു ജീവിതം നയിക്കാം എന്ന മോഹം ഉപേക്ഷിച്ചു.
    ഈ മരുഭൂമിയില്‍ ജീവിക്കുന്ന കലത്തൊളം ആത്മാര്‍ഥായി വിശ്വസിക്കാവുന്ന ഒരു മൂന്നാമന്‍(സുഹ്രത്ത്) ഞാന്‍ കണ്ടെത്തിയിട്ടില്ല.

    ReplyDelete